മലയാളി നഴ്സിനെ മാനഭംഗപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം
ദില്ലി: രണ്ട് വര്‍ഷം മുമ്പ് ശാന്തി മുകുന്ദ് ആശുപത്രിയില്‍ വച്ച് മലയാളിയായ ഹോം നഴ്സിനെ ബലാത്സംഗം ചെയ്ത കേസില്‍ ആശുപത്രി ജീവനക്കാരനായ പ്രതിക്ക് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
പെണ്‍കുട്ടിയെ താന്‍ വിവാഹം ചെയ്യാന്‍ തയ്യാറാണെന്ന് മെയ് മൂന്ന് ചൊവ്വാഴ്ച പ്രതി ഭുറ നാടകീയമായി കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് കേസില്‍ വിധി പറയുന്നത് കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. പ്രതിയെ വിവാഹം ചെയ്യാന്‍ സമ്മതമല്ലെന്ന് പെണ്‍കുട്ടി കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് പ്രതിയുടെ അപേക്ഷ കോടതി തള്ളുകയും ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയും ചെയ്തു.
മാതാപിതാക്കളോടൊപ്പം കോടതിയില്‍ ഹാജരായ പെണ്‍കുട്ടി ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന്് ആവശ്യപ്പെട്ടു.
2003 സപ്തംബറിലാണ് ശാന്തി മുകുന്ദ് ആശുപത്രിയില്‍ വച്ച് ഭുറ ഹോം നഴ്സായ ഇരുപത്തിരണ്ടുകാരി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. പ്രതി പെണ്‍കുട്ടിയുടെ കണ്ണുകള്‍ ചൂഴ്ന്നെടുക്കുകയും മുഖത്തും കഴുത്തിലും മുറിവേല്പിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications