എന്‍സിഐ അഴൂരില്‍ ഓഫീസ് പിടിച്ചെടുത്തു
തിരുവനന്തപുരം: ജില്ലയിലെ ആറ്റിങ്ങലിനടുത്തുള്ള അഴൂര്‍ മണ്ഡലം കോണ്‍ഗ്രസ്കമ്മിറ്റി ഓഫീസ് നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരാ വിഭാഗം പിടിച്ചെടുത്തു.
കമ്മിറ്റി കണ്‍വീനര്‍ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് പാര്‍ട്ടി ഓഫീസ് പിടിച്ചെടുത്തത്. പൂട്ടിയ ഓഫീസിന്റെ താഴ് പൊളിച്ചാണ് എന്‍സിഐ പ്രവര്‍ത്തകര്‍ അകത്തേക്കു കയറിയത്. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് സ്ഥലത്ത് പൊലീസ് സംഘം കാവലുണ്ട്.
തന്റെ മണ്ഡലമായ ആറ്റിങ്ങലില്‍ കോണ്‍ഗ്രസില്‍ നിന്നാരും പുതിയ പാര്‍ട്ടിയിലേക്ക് പോയിട്ടില്ലെന്ന മന്ത്രി വക്കം പുരുഷോത്തമന്റെ പരാമര്‍ശമാണ് എന്‍സിഐ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നു.












Click it and Unblock the Notifications