Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി ഒരു ശല്യവുമുണ്ടാക്കാനാവില്ല: ഉമ്മന്‍ചാണ്ടി

ആലപ്പുഴ: കോണ്‍ഗ്രസിനകത്തു നിന്നുകൊണ്ട് പാര്‍ട്ടിക്ക് ചെയ്ത ശല്യങ്ങളുടെ ഒരംശം പോലും പുതിയ പാര്‍ട്ടി രൂപീകരിച്ച കെ. മുരളീധരനും കൂട്ടര്‍ക്കും ചെയ്യാനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

മുരളിയുടെ പാര്‍ട്ടിക്ക് കോണ്‍ഗ്രസിനെയോ സര്‍ക്കാരിനെയോ ഒന്നും ചെയ്യാനാവില്ല. കോണ്‍ഗ്രസിനും യു.ഡി.എഫിനും അത് ഒരു പ്രശ്നവുമുണ്ടാക്കില്ല. യുഡിഎഫ് ശക്തിപ്പെട്ടതല്ലാതെ ദുര്‍ബലപ്പെട്ടിട്ടില്ല.

ഒരു ആള്‍ക്കൂട്ടത്തെ പാര്‍ട്ടിയെന്ന് വിളിക്കാന്‍ തന്നെ കഴിയില്ല. കോണ്‍ഗ്രസില്‍ പ്രമുഖരായിരുന്ന ആരും മുരളിയുടെ പാര്‍ട്ടിയില്‍ ഇല്ല. സമ്മേളനം നടന്ന തൃശൂര്‍ ജില്ലയില്‍ നിന്നു പോലും അവര്‍ക്ക് ആളെ കിട്ടിയില്ല. പുതിയ പാര്‍ട്ടി ആദര്‍ശത്തിന്റെ പേരിലോ പരിപാടിയുടെ പേരിലോ അല്ല ഉണ്ടായിരിക്കുന്നത്. പിടിവാശിയില്‍ നിന്നാണ് അതുണ്ടായത്-മുഖ്യമന്ത്രി വ്യക്തമാക്കി.

കോണ്‍ഗ്രസ് ഹൈക്കമാണ്ടിനെ അംഗീകരിക്കാന്‍ കരുണാകരന്‍ തയ്യാറായാല്‍ എല്ലാ പ്രശ്നവും തീരും. വാക്കുകള്‍ കൊണ്ട് ഹൈക്കമാന്റിനെ അംഗീകരിക്കുന്ന കരുണാകരന്‍ പ്രവൃത്തിയില്‍ അതിന് തയ്യാറാവാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. ഉമ്മന്‍ ചാണ്ടി വിശദീകരിച്ചു.

നേരത്തെ പാര്‍ട്ടി പിളര്‍ത്താന്‍ നോക്കിയപ്പോള്‍ കൂടെയുണ്ടെന്ന് പറഞ്ഞിരുന്ന എംഎല്‍എമാരില്‍ പകുതി പോലും ഇപ്പോള്‍ അവരുടെ കൂടെയില്ല. കരുണാകരനൊപ്പം നില്‍ക്കുന്ന എംഎല്‍എമാര്‍ക്കെതിരെ നടപടിയുണ്ടാവുമോ എന്ന ചോദ്യത്തില്‍ നിന്ന് ഉമ്മന്‍ചാണ്ടി ഒഴിഞ്ഞുമാറി.

ആരെയെങ്കിലും പിന്‍മാറ്റാന്‍ കോണ്‍ഗ്രസ് പാരമ്പര്യം വിട്ടൊരു പ്രവര്‍ത്തനവും പാര്‍ട്ടിയുടെ ഭാഗത്തു നിന്നുണ്ടാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+