സിപിഎം സ്ഥാനാര്‍ഥി നിര്‍ണയം ശനിയാഴ്ച
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഴീക്കോട്, കൂത്തുപറമ്പ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ സിപിഎം ഈയാഴ്ച തീരുമാനിക്കും.
സ്ഥാനാര്‍ഥി നിര്‍ണയത്തിനായി സിപിഎം സംസ്ഥാന കമ്മിറ്റിയുടെ അടിയന്തിരയോഗം മെയ് ആറ് വെള്ളിയാഴ്ച നടക്കും. സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതിനായി സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ യോഗം വ്യാഴാഴ്ച ചേരും. ശനിയാഴ്ച നടക്കുന്ന എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച ഔപചാരിക തീരുമാനമെടുക്കും.
കൂത്തുപറമ്പ് മണ്ഡലത്തിലേക്ക് സുപ്രിം കോടതി അയോഗ്യത കല്പിച്ച പി. ജയരാജനെ സിപിഎം വീണ്ടും പരിഗണിക്കുന്നുണ്ട്. കെ. കെ. ശൈലജയുടെ പേരും പരിഗണനയിലുണ്ട്.












Click it and Unblock the Notifications