പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ഇലക്ട്രോണിക് യന്ത്രം നല്‍കും
തൃശൂര്‍: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കമാണെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എന്‍. ഗോപാലസ്വാമി പറഞ്ഞു.
ആവശ്യമുള്ള മൊത്തം ഇലക്ട്രോണിക് യന്ത്രങ്ങളുടെ 25 ശതമാനം സംസ്ഥാന സര്‍ക്കാരിന്റെ പക്കലുണ്ടാവണം. വോട്ടെടുപ്പ് പ്രക്രിയക്കിടയില്‍ അവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാനായാണ് ഇത്.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനായി കമ്മിഷന്‍ തയ്യാറാക്കിയ വോട്ടര്‍പ്പട്ടിക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി നല്‍കാന്‍ തയ്യാറാണെന്നും ഗോപാലസ്വാമി പറഞ്ഞു.
ഇപ്പോള്‍ കമ്മിഷന്റെ പക്കലുള്ള ഇലക്ട്രോണിക് യന്ത്രങ്ങളില്‍ രണ്ട് വോട്ട് മാത്രമേ ചെയ്യാനാവൂ. ത്രിതല പഞ്ചായത്തുകളിലേക്ക് രണ്ടില്‍ കൂടുതല്‍ വോട്ട് ചെയ്യേണ്ടിവരുന്ന സാഹചര്യത്തില്‍ യന്ത്രങ്ങളുടെ മെമ്മറിയില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications