പാര്‍ട്ടി തീരുമാനം അനുസരിക്കും: ഗണേഷ്
തിരുവനന്തപുരം: യുഡിഎഫ് വിടാനുള്ള പാര്‍ട്ടി തീരുമാനത്തെ അനുസരിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് (ബി) ജനറല്‍ സെക്രട്ടറിയും എംഎല്‍എയുമായ കെ. ബി. ഗണേഷ് കുമാര്‍ പറഞ്ഞു.
പാര്‍ട്ടി തീരുമാനം അണികളുമായി ചര്‍ച്ച ചെയ്തെടുത്തതാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഏകാധിപത്യ നടപടികള്‍ അംഗീകരിക്കാനാവില്ല. ജനങ്ങള്‍ക്ക് ആശ നല്‍കി കബളിപ്പിക്കുന്ന സര്‍ക്കാരാണിത്.
എ. കെ. ആന്റണി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സമീപനമാണ് ഉമ്മന്‍ചാണ്ടിയുടേത്. ഇത് അംഗീകരിക്കാനാവില്ല. യുഡിഎഫ് താന്‍ ഇഷ്ടപ്പെടുന്ന പ്രസ്ഥാനമാണ്. എന്നാല്‍ ഉമ്മന്‍ചാണ്ടി അധികാരമേറ്റതിനു ശേഷം അതിന് സത്യസന്ധതയില്ലാതായി- ഗണേഷ്കുമാര്‍ ആരോപിച്ചു.












Click it and Unblock the Notifications