ജേക്കബ് കരുണാകരനുമായി ചര്‍ച്ച നടത്തി
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (ജേക്കബ്) നേതാവ് ടി. എം. ജേക്കബ് കെ. കരുണാകരനുമായി ചര്‍ച്ച നടത്തി. മെയ് നാല് ബുധനാഴ്ച രാവിലെ 10.45ഓടെ കരുണാകരന്റെ വസതിയില്‍ വച്ചാണ് കൂടിക്കാഴ്ച നടത്തിയത്. എം. പി. ഗംഗാധരന്‍ എംഎല്‍എയും ചര്‍ച്ചയില്‍ പങ്കെടുത്തു.
കരുണാകരനുമായി വിയോജിക്കേണ്ട കാര്യമില്ലെന്നും പുതിയ പാര്‍ട്ടിയുമായുള്ള സഖ്യം സംബന്ധിച്ച് പിന്നീട് തീരുമാനിക്കുമെന്നും ജേക്കബ് പറഞ്ഞു.
വേണ്ടിവന്നാല്‍ കരുണാകരന്റെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ താന്‍ തയ്യാറണെന്ന് ജേക്കബ്ബ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications