Get Updates
Get notified of breaking news, exclusive insights, and must-see stories!

കാലടി സര്‍വകലാശാലയ്ക്ക് യുജിസി അംഗീകാരം

കാലടി: കാലടി സംസ്കൃത സര്‍വകലാശാലയ്ക്ക് യുജിസി അംഗീകാരം ലഭിച്ചു. ഇതോടെ കേരളത്തിലെ എല്ലാ സര്‍വകലാശാലകള്‍ക്കും യുജിസി അംഗീകരമായി.

യുജിസിയുടെ അംഗീകാരം ലഭിച്ചതോടെ കാലടി സര്‍വകലാശാലയ്ക്ക് കേന്ദ്ര ധനസഹായം ലഭിക്കും. സര്‍വകലാശാലയുടെ വിവിധ തലങ്ങളിലുള്ള വികസനത്തിന് ഇത് സഹായിക്കും. നവംബറില്‍ കാലടി സര്‍വകലാശാല സന്ദര്‍ശിച്ച യുജിസി സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം നല്‍കിയത്.

സര്‍വകലാശാലയിലെ കോഴ്സുകള്‍ക്ക് 1996ല്‍ തന്നെ യുജിസി അംഗീകാരം ലഭിച്ചിരുന്നു. കാലടി സര്‍വകലാശാലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് യുജിസി അംഗീകാരം ഏറെ സഹായകരമാകുമെന്ന് വൈസ് ചാന്‍സലര്‍ കെ. എസ്. രാധാകൃഷ്ണന്‍ പറഞ്ഞു.

1993 നവംബര്‍ 25ന് നിലവില്‍ വന്ന കാലടി സര്‍വകലാശാലയില്‍ രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളണ്ട്. 176 ജീവനക്കാരുള്ള സര്‍വകലാശാലയ്ക്ക് കാലടിയിലെ ആസ്ഥാനത്തിന് പുറമേ ഒമ്പത് ഉപകേന്ദ്രങ്ങളുണ്ട്.

22 വകുപ്പുകളുളള കാലടി സംസ്കൃതസര്‍വകലാശാലയില്‍ 19 ബിരുദാനന്തര കോഴ്സുകളും 15 ഗവേഷണ വിഷയങ്ങളുമാണുള്ളത്. രണ്ട് ബിരുദാനന്തര ഡിപ്ലോമാ കോഴ്സുകളും രണ്ട് സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും സര്‍വകലാശാല നടത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+