കെപിസിസി യോഗം ബുധനാഴ്ച
തിരുവനന്തപുരം: കെ. കരുണാകരന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച പശ്ചാത്തലത്തില്‍ കെപിസിസി ഭാരവാഹികളുടെ നിര്‍ണ്ണായക യോഗം ബുധനാഴ്ച നടക്കും. സംഘടനാ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകളായിരിക്കും പ്രധാനമായിരിക്കും യോഗത്തില്‍ നടക്കുക.
കണ്ണൂരിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച ചര്‍ച്ചകള്‍ക്കും ബുധനാഴ്ചത്തെ യോഗത്തില്‍ തുടക്കമാവും. യുഡിഎഫിന് വലിയ ജയസാധ്യതയില്ലാത്ത മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നതിനേക്കാള്‍ കെപിസിസിക്ക് മുന്നിലുള്ള വലിയ കീറാമുട്ടി രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുകയാണ്.
കരുണാകരന്‍ സ്ഥാനമൊഴിഞ്ഞതിലുണ്ടായ രാജ്യസഭയിലെ ഒഴിവിലേക്ക് ഐ ഗ്രൂപ്പ് വിട്ടു വന്ന നേതാക്കളെ മത്സരിപ്പിക്കാനാണ് നീക്കം. പി. പി.തങ്കച്ചനെയാണ് പരിഗണിക്കുന്നത്. അതേ സമയം പി. സി. ചാക്കോയും കെ. പി. ഉണ്ണിക്കൃഷ്ണനും രാജ്യസഭാ സീറ്റിനായി രംഗത്തുണ്ട്. ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം ഹൈക്കമാന്റിനു വിടുകയായിരിക്കും ചെയ്യുന്നത്.
പാര്‍ട്ടി വിട്ടുപോയവരില്‍ പരമാവധി പേരെ തിരിച്ചുകൊണ്ടുവരുന്നതിന് കെപിസിസി യോഗം തന്ത്രങ്ങള്‍ ആവിഷ്കരിക്കും. പിളര്‍പ്പിനെ തീര്‍ത്തും നിസ്സാരമായി കാണുന്നത് അപകടം ചെയ്യുമെന്ന് കെപിസിസി നേതൃത്വത്തിന് ബോധ്യമുണ്ട്.












Click it and Unblock the Notifications