വരണാധികാരി കൃഷ്ണസ്വാമി എത്തി
തിരുവനന്തപുരം: കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിനുള്ള സംസ്ഥാന റിട്ടേണിംഗ് ഓഫീസര്‍ എം. കൃഷ്ണസ്വാമി തിരുവനന്തപുരത്തെത്തി. കെപിസിസി പ്രസിഡന്റും മറ്റു ഭാരവാഹികളും കൃഷ്ണസ്വാമിയുമായി ചര്‍ച്ച നടത്തുകയാണ്. ഒമ്പത് ജില്ലാ റിട്ടേണിംഗ് ഓഫീസര്‍മാരും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ഡിസിസി പ്രസിഡന്റുമാരേയും ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് -സംഘടനാ തെരഞ്ഞെടുപ്പ് കാര്യങ്ങളെപ്പറ്റിയാണ് ചര്‍ച്ച നടത്തുന്നത്.കരുണാകരന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് ഒഴിവാക്കി സമവായത്തിലൂടെ നേതൃത്വത്തെ തീരുമാനിക്കുകയാണ് ലക്ഷ്യം. കോണ്‍ഗ്രസിനുള്ളില്‍ തന്നെ പിളര്‍പ്പുണ്ടായ സാഹചര്യത്തില്‍ സംഘടനാതെരഞ്ഞെടുപ്പു നടത്തിയാല്‍ അത് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കുമെന്ന് പാര്‍ട്ടി നേതൃത്വത്തിന് ആശങ്കയുണ്ട്.
മെയ് ആറ് വെള്ളിയാഴ്ച നടക്കുന്ന കെപിസിസി നിര്‍വാഹക സമിതിയുടെ അടിയന്തിരയോഗത്തിലായിരിക്കും രാഷ്ട്രീയ കാര്യങ്ങളും മറ്റു നയങ്ങളും ചര്‍ച്ചക്കു വരിക.












Click it and Unblock the Notifications