കെഎസ്ആര്‍ടിസിയുടെ ഹൈടെക് ബസുകള്‍ സര്‍വീസിന്
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പുതിയ ഹൈടെക് ബസുകള്‍ മെയ് നാല് ബുധനാഴ്ച മുതല്‍ തിരുവനന്തപുരത്ത് സര്‍വീസ് ആരംഭിക്കും. ബുധനാഴ്ച വൈകീട്ട് നാലിനു നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സര്‍വീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
25 ഹൈടെക് ബസുകളാണ് ബുധനാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കുന്നത്. അനന്തപുരി എക്സ്പ്രസ് എന്ന പേരിലുള്ള ഈ ബസുകളില്‍ മിതമായ നിരക്കുമാത്രമാണ് ഈടാക്കുന്നത്. താഴ്ന്ന പടികളോടു കൂടിയവയാണ് പുതിയ ബസുകള്‍.
പുതിയ 100 ഹൈടെക് ബസുകള്‍ കൂടി ഈ മാസം തന്നെ നിരത്തിലിറക്കുമെന്ന് ഗതാഗതമന്ത്രി എന്‍. ശക്തന്‍ അറിയിച്ചു.












Click it and Unblock the Notifications