ആര്‍. ബാലകൃഷ്ണപിള്ള യുഡിഎഫ് വിട്ടു
തിരുവനന്തപുരം: കേരളകോണ്‍ഗ്രസ് (ബി) നേതാവ് ആര്‍. ബാലകൃഷ്ണപിള്ള യുഡിഎഫ് വിട്ടു. കൂത്തുപറമ്പ്, അഴീക്കോട് മണ്ഡലങ്ങളിലേക്ക് നടക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്ന് യുഡിഎഫിന് പ്രസക്തിയില്ലാതായിക്കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ തന്നെ യുഡിഎഫുമായുള്ള ബന്ധം ഉപേക്ഷിച്ചു കഴിഞ്ഞതാണ്. ഔദ്യോഗികപ്രഖ്യാപനം ഇപ്പോള്‍ നടത്തുന്നുവെന്നേയുള്ളൂ. അടുത്ത നിയമസഭാ സമ്മേളത്തില്‍ കേരളാകോണ്‍ഗ്രസ് (ബി) പ്രതിപക്ഷത്തായിരിക്കും ഇരിക്കുക.
കണ്ണൂരില്‍ ജില്ലക്കു പുറത്തുനിന്ന് നേതാക്കളെ കൊണ്ടുവന്ന് തിരഞ്ഞെടുപ്പു പ്രചരണം നടത്തുമെന്നും പിള്ള അറിയിച്ചു.
അഴിമതിയില്‍ കുളിച്ചിരിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സുനാമി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പോലും വന്‍ അഴിമതിയാണ് നടത്തിയത്. അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയാണ്- പിള്ള പറഞ്ഞു.












Click it and Unblock the Notifications