കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാവി പരിപാടി തീരുമാനിക്കും: ശക്തന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കെ. കരുണാകരന്‍ രൂപീകരിച്ച പുതിയ പാര്‍ട്ടിയിലേക്ക് തന്നെ ആരും ക്ഷണിച്ചിട്ടില്ലെന്നും ഏതു പാര്‍ട്ടിയില്‍ നില്‍ക്കണമെന്നതു സംബന്ധിച്ച് വൈകാതെ തീരുമാനിക്കുമെന്നും ഗതാഗതമന്ത്രി എന്‍. ശക്തന്‍.

മന്ത്രിസ്ഥാനം രാജിവയ്ക്കുന്ന കാര്യം ഇതുവരെ ചിന്തിച്ചിട്ടില്ല. ഞാനിപ്പോഴും കോണ്‍ഗ്രസിലാണ്. അതിനാലാണ് മന്ത്രിസഭയില്‍ തുടരുന്നത്. മറ്റൊരു പാര്‍ട്ടിയുടെ ഭാഗമായാല്‍ അതിനു കഴിയില്ലല്ലോ-ശക്തന്‍ പറഞ്ഞു. കരുണാകരനും മുരളിയുമായി പാര്‍ട്ടി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കരുണാകനോട് ഏറെ അടുപ്പമുള്ള ശക്തന്‍ പുതിയ പാര്‍ട്ടിയുമായി സഹകരിക്കുമെന്ന് സൂചനയുണ്ടായിരുന്നു. ശക്തന്റെ രാജി കരുണാകരന്‍ വാങ്ങിയതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇത് ശക്തന്‍ പിന്നീട് നിഷേധിച്ചു.

അതിനിടെ തൃശൂരിലെ ഐ ഗ്രൂപ്പ് പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ ശക്തന്‍ പങ്കെടുത്തിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ അടുത്ത അനുയായികള്‍ പുതിയ പാര്‍ട്ടി പ്രഖ്യാപനത്തിന് എത്തിയതിനെ പറ്റി ഉമ്മന്‍ ചാണ്ടി വിശദീകരണം തേടിയതായി അറിയുന്നു,

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X