സ്മാര്‍ട്ട് സിറ്റിക്ക് മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരം: കൊച്ചിയില്‍ ദുബായ് ഇന്റര്‍നെറ്റ് സിറ്റി തുടങ്ങാനിരിക്കുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി.
മെയ് നാല് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. മന്ത്രിസഭായോഗ തീരുമാനം വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
ദുബായ് ഇന്റര്‍നെറ്റ് സിറ്റി അധികൃതരും മുഖ്യമന്ത്രിയുമായി കഴിഞ്ഞയാഴ്ച നടത്തിയ ചര്‍ച്ചയിലാണ് പദ്ധതി തുടങ്ങാന്‍ അന്തിമധാരണയയാത്. പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയതോടെ പദ്ധതി തുടങ്ങുന്നതു സംബന്ധിച്ച എല്ലാ ആശങ്കകളും അവസാനിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ പദ്ധതി സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചേക്കും.












Click it and Unblock the Notifications