നടന്‍ ശ്രീനിവാസനെതിരായ നടപടിക്ക് സ്റേ
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെതിരെ ആദായനികുതി വകുപ്പ് നടപടികള്‍ സ്വീകരിക്കുന്നത് ഹൈക്കോടതി സ്റേ ചെയ്തു. ആദായനികുതി കുടിശികയായി ഒരു ലക്ഷം രൂപ അടയ്ക്കണമെന്ന ആദായനികുതി വകുപ്പിന്റെ നോട്ടീസിന്മേലുള്ള നടപടികള്‍ക്കാണ് സ്റേ.
ശ്രീനിവാസന്റെ പാര്‍ട്നര്‍ഷിപ്പോടെ തുടങ്ങിയ ഫിലിമോത്സവ് ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനം വരുത്തിയ ആദായനികുതി കുടിശിക സംബന്ധിച്ചാണ് ശ്രീനിവാസന് നോട്ടീസയച്ചത്. ശ്രീനിവാസനെ കൂടാതെ നടന്‍ സിദ്ദിക്കിന്റെയും സംവിധായകന്‍ കമലിന്റെയും മറ്റ് ചിലരുടെയും പാര്‍ട്ണര്‍ഷിപ്പോടെ ചലച്ചിത്ര നിര്‍മാണം, വിതരണം, പ്രദര്‍ശനം എന്നിവയ്ക്കായാണ് ഫിലിമോത്സവ് ഇന്റര്‍നാഷണല്‍ തുടങ്ങിയത്.
ശ്രീനിവാസന്റെ ചിന്താവിഷ്ടയായ ശ്യാമളയുടെ വിതരണം മാത്രമാണ് ഈ സ്ഥാപനം ഇതുവരെ ചെയ്തിട്ടുള്ളത്. 1997 ഡിസംബറില്‍ തന്നെ താന്‍ സ്ഥാപനത്തിന്റെ പാര്‍ട്ണര്‍ഷിപ്പൊഴിഞ്ഞിരുന്നുവെന്ന് ശ്രീനിവാസന്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.












Click it and Unblock the Notifications