Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ പാര്‍ട്ടി ഭീഷണിയല്ല: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കരുണാകരന്റെ പുതിയ പാര്‍ട്ടി സര്‍ക്കാരിനോ യുഡിഎഫിനോ ഭീഷണിയല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ സമ്മേളത്തിനു ശേഷം വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായിട്ടില്ല. കുറച്ചു പേര്‍ മാത്രമാണ് പാര്‍ട്ടി വിട്ടത്. തുടക്കം മുതല്‍ ഇവര്‍ പാര്‍ട്ടിക്കുള്ളില്‍ പ്രശ്നങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു. അവര്‍ അവരുടെ വഴിയേ പോയി. കോണ്‍ഗ്രസ് എംഎല്‍എമാരും മന്ത്രിമാരും ഇപ്പോഴും പാര്‍ട്ടിയുടെ കൂടെയാണ്.

മന്ത്രി ശക്തന്‍ ഇപ്പോഴും സോണിയാഗാന്ധിയുടെ കോണ്‍ഗ്രസില്‍ തന്നെയാണ്. തൃശൂരില്‍ കരുണാകരന് പിന്തുണ നല്‍കിയെന്നു പറയപ്പെടുന്ന ഏഴ് എംഎല്‍എമാരില്‍ പലരും താനുമായി ഇപ്പോഴും ബന്ധം പുലര്‍ത്തുന്നുണ്ട്.

പ്രതിപക്ഷമുന്നയിക്കുന്ന അഴിമതിയാരോപണങ്ങള്‍ കാര്യമാക്കാതെ തുടങ്ങിവച്ച വികസനപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനം. അഴിമതിയാരോപണങ്ങളില്‍ കഴമ്പുണ്ടോയന്ന് അന്വേഷിക്കും. വീഴ്ചകള്‍ കണ്ടാല്‍ തുറന്നു സമ്മതിക്കാന്‍ മടിയില്ല. അല്ലാതെ വികസനപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ താനുദ്ദേശിച്ചിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+