ബ്രിട്ടനില്‍ വ്യാഴാഴ്ച പൊതുതിരഞ്ഞെടുപ്പ്
ലണ്ടന്‍: ബ്രിട്ടനില്‍ മെയ് അഞ്ച് വ്യാഴാഴ്ച പൊതുതിരഞ്ഞെടുപ്പു നടക്കും. ഇപ്പോഴത്തെ പ്രസിഡന്റ് ടോണി ബ്ലെയറുടെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടിയും കണ്‍സെര്‍വേറ്റീവ് പാര്‍ട്ടിയുമാണ് ഇവിടെ തിരഞ്ഞെടുപ്പിലെ മുഖ്യഎതിരാളികള്‍.
കുറഞ്ഞ ഭൂരിപക്ഷത്തോടെയാണെങ്കിലും ലേബര്‍ പാര്‍ട്ടി തന്നെ അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് അഭിപ്രായവോട്ടെടുപ്പുകള്‍ സൂചിപ്പിക്കുന്നത്.
2001ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് 412 സീറ്റുകളും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 166 സീറ്റുകളുമാണ് ലഭിച്ചത്. ഐസിഎം റിസര്‍ച്ച് നടത്തിയ അഭിപ്രായവോട്ടെടുപ്പുഫലം ലേബര്‍ പാര്‍ട്ടി തന്നെ അധികാരത്തില്‍ തിരിച്ചെത്തുമെന്നും എന്നാല്‍ ഭൂരിപക്ഷം കുറയുമെന്നും സൂചിപ്പിച്ചിരുന്നു.
ഇരുവിഭാഗക്കാരും ഇത്തവണ കൂടുതല്‍ ഇന്ത്യക്കാരെ സ്ഥാനാര്‍ത്ഥികളായി നിര്‍ത്തിയിട്ടുണ്ട്. ഈലിങ്ങ് സൗത്താളില്‍ നിന്നും ലേബര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന 80കാരനായ പിയാറ സിംഗ് കാബ്രയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഇന്ത്യക്കാരില്‍ പ്രധാനി. മുന്‍പും സൗത്താളില്‍ നിന്നും കാബ്ര പാര്‍ലമെന്റിലെത്തിയിട്ടുണ്ട്. 97ല്‍ ലേബര്‍ പാര്‍ട്ടിയുടെ ഏറ്റവും വലിയ ഭൂരിപക്ഷങ്ങളിലൊന്നായ 21,423 വോട്ടുകളുടെ ഭൂരിപക്ഷം നേടിയ കാബ്രക്ക് 2001ല്‍ 14,000 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് നേടാനായത്.
ലീസെസ്ററില്‍ ലിബറല്‍ പാര്‍ട്ടിയിലെ പരംജിത്ത് സിംഗ് ഗില്ലെന്ന ഇന്ത്യാക്കാരനെതിരായി മത്സരിക്കുന്നത് മുന്‍മന്ത്രിയായ കെയ്ത്ത് വാസാണ്.
ലിബറല്‍ പാര്‍ട്ടിക്കാണ് വിദേശഇന്ത്യക്കാരുടെ പിന്തുണയധികമെങ്കിലും ഇറാഖ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഭൂരിഭാഗം മുസ്ലീംസമുദായക്കാരുടെയും പിന്തുണ ലഭിക്കാന്‍ ഇടയില്ല.












Click it and Unblock the Notifications