കാഞ്ചി: ഗുണ്ടാനിയമപ്രകാരം കേസെടുത്ത നടപടി കോടതി റദ്ദാക്കി
ചെന്നൈ: ശങ്കരരാമന്‍ വധക്കേസിലെ 11 പ്രതികളുടെ പേരില്‍ ഗുണ്ടാനിയമപ്രകാരം കേസെടുത്ത പൊലീസ് നടപടി മദ്രാസ് ഹൈക്കോടതി റദ്ദു ചെയ്തു. കാഞ്ചി സഹമഠാധിപതി വിജയേന്ദ്രയുടെ സഹോദരന്‍ രഘുവുള്‍പ്പെടെയുള്ളവര്‍ ഈ നടപടിക്കെതിരെ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയിന്മേലാണ് വിധി.
പ്രതികള്‍ക്കെതിരെ ഗുണ്ടാനിയമപ്രകാരം കേസെടുക്കാനുള്ള കാരണങ്ങള്‍ ഹാജരാക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടുവെന്നും ഇവര്‍ക്കെതിരെ ഈ നിയമപ്രകാരം കേസെടുക്കാനുള്ള സാഹചര്യങ്ങള്‍ കാണുന്നില്ലെന്നും ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.
ശങ്കരരാമനെ വധിച്ചത് പൊതുസമാധാനത്തെ ബാധിച്ചുവെന്ന് തെളിയിക്കുന്ന രേഖകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും അതുകൊണ്ട് പൊലീസിന്റെ നടപടി നിയമാനുസൃതമല്ലെന്നും പറഞ്ഞാണ് കോടതി പൊലീസിന്റെ നടപടി റദ്ദുചെയ്തത്.
കേസില്‍ പൊലീസ് അറസ്റു ചെയ്ത രഘുവിന് ജാമ്യം ലഭിക്കാതിരിക്കാനായി പൊലീസ് നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് രഘുവിന്റെ പേരില്‍ ഗുണ്ടാനിയമപ്രകാരം കേസെടുത്തതെന്നും ഈ നടപടിക്ക് ശങ്കരരാമന്‍ വധക്കേസുമായി യാതൊരു ബന്ധമില്ലെന്നും രഘുവിന്റെ സഹോദരന്‍ പറഞ്ഞു.
രഘുവിനും മഠം മാനേജര്‍ സുന്ദരേശയ്യര്‍ക്കും ജാമ്യം ലഭിക്കാനായി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് ഇവരുടെ അഭിഭാഷകര്‍ അറിയിച്ചു.












Click it and Unblock the Notifications