മൂന്നാമത്തെ കശ്മീര്‍-മുസാഫറബാദ് ബസ് യാത്രയാരംഭിച്ചു
ശ്രീനഗര്‍: കനത്ത സുരക്ഷാസന്നാഹങ്ങള്‍ക്കിടെ മൂന്നാമത്തെ കശ്മീര്‍-മുസാഫറബാദ് ബസ് മെയ് അഞ്ച് വ്യാഴാഴ്ച യാത്രയാരംഭിച്ചു. കശ്മീരില്‍ നിന്നുള്ള 13 പേരടക്കം ആകെ 37 പേരാണ് ഈ ബസിലെ യാത്രക്കാര്‍.
ബാറ്റമാലൂവിലെ പൊലീസ് ആസ്ഥാനത്തു നിന്നാണ് ബസ് യാത്രയാരംഭിച്ചത്. സുരക്ഷാകാരണങ്ങളാല്‍ യാത്രക്കാരെ മുഴുവന്‍ രഹസ്യസ്ഥലത്താണ് താമസിപ്പിച്ചിരുന്നത്. നിയന്ത്രണരേഖയിലെ കമന്‍ പോസ്റു വരെ പൊലീസുകാരും പാരാമിലിട്ടറി ഉദ്യോഗസ്ഥരും ബസിനെ അനുഗമിക്കുന്നുണ്ട്.
അല്‍-അര്‍ഫീന്‍, അല്‍ നസ്റീന്‍ തുടങ്ങിയ തീവ്രവാദി സംഘടനകള്‍ ബസിനെയും യാത്രക്കാരെയും ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ആദ്യത്തെ രണ്ടു ബസിലെ യാത്രക്കാരെ തീവ്രവാദികള്‍ തിരിച്ചറിയുകയും അവരുടെ പേരുവിവരം പ്രസിദ്ധപ്പെടുത്തുകയും ചെയ്തെങ്കിലും മൂന്നാമത്തെ ബസിലെ യാത്രക്കാരുടെ വിവരം അവര്‍ക്കു ലഭിച്ചിട്ടില്ല.












Click it and Unblock the Notifications