ബഹിഷ്കരണം അവസാനിപ്പിക്കണം: പ്രധാനമന്ത്രി
ദില്ലി: പ്രതിപക്ഷം പാര്‍ലമെന്റ് ബഹിഷ്കരണം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് വീണ്ടും ആവശ്യപ്പെട്ടു. എല്ലാ പ്രശ്നങ്ങളും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് അദ്ദേഹം രാജ്യസഭയില്‍ അറിയിച്ചു.
പ്രതിപക്ഷനേതാവ് എല്‍. കെ. അദ്വാനി, രാജ്യസഭയിലെ പ്രതിപക്ഷനേതാവ് ജസ്വന്ത്സിംഗ്, എന്‍ഡിഎ ചെയര്‍മാന്‍ എ. ബി. വാജ്പേയി എന്നീ എന്‍ഡിഎ നേതാക്കളോട് സംസാരിക്കുന്നതുള്‍പ്പെടെ പ്രശ്നം അവസാനിപ്പിക്കാന്‍ വേണ്ടതെല്ലാം ചെയ്തിട്ടുണ്ട്. ഈ മൂവരില്‍ ഒരാള്‍ ധനകാര്യ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും അതിന് ശേഷം ബഹിഷ്കരണ തീരുമാനം പുന:പരിശോധിക്കുമെന്നും തനിക്ക് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ബഹിഷ്കരണം പിന്‍വലിക്കാന്‍ പ്രതിപക്ഷം തയ്യാറായില്ല.
അതുകൊണ്ടുതന്നെ പ്രശ്നം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ശ്രമം നടത്തിയിട്ടില്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് മന്‍മോഹന്‍സിംഗ് പറഞ്ഞു.












Click it and Unblock the Notifications