കര്‍ട്ടോസാറ്റ്-1, ഹംസാറ്റ് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അത്യാധുനിക വിദൂര സംവേദന ഉപഗ്രഹമായ കര്‍ട്ടോസാറ്റ്-1 വിജയകരമായി വിക്ഷേപിച്ചു. ഹാം റേഡിയോ ആവശ്യത്തിനായുള്ള ഹംസാറ്റ് ഉപഗ്രഹത്തിന്റെ വിക്ഷേപണവും ഒപ്പം നടന്നു.
ശ്രീഹരിക്കോട്ടയിലെ സതീശ്ധവാന്‍ ബഹികാരാശ കേന്ദ്രത്തില്‍ നിന്ന് മെയ് അഞ്ച് വ്യാഴാഴ്ച രാവിലെ 10.14നാണ് വിക്ഷേപണം നടന്നത്. 10.14ന് ആകാശത്തേക്കുയര്‍ന്ന പിഎസ്എല്‍വി-സി6 10.32ന് രണ്ട് ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിച്ചു.
രണ്ട് ഉപഗ്രഹങ്ങളും വിജയകരമായി വിക്ഷേപിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു. രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാം, ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ കസ്തൂരിരംഗന്‍ എന്നിവര്‍ വിക്ഷേപണം കാണാനെത്തിയിരുന്നു. വിക്ഷേപണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞന്‍മാരെ കലാം അഭിനന്ദിച്ചു.
ഇതാദ്യമായാണ് ഇന്ത്യയില്‍ തന്നെ തദ്ദേശീയമായി നിര്‍മിച്ച രണ്ട് ഉപഗ്രഹങ്ങള്‍ ഒരേ സമയം വിക്ഷേപിക്കുന്നത്. രണ്ട് ഉപഗ്രഹങ്ങളും വിജയകരമായി പ്രവര്‍ത്തിക്കുന്നതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ജി. മാധവന്‍നായര്‍ പറഞ്ഞു.
ഭൂപട ചിത്രീകരണത്തിനാണ് കാര്‍ടോസാറ്റ്-1 ഉപയോഗിക്കപ്പെടുക. ഇന്ത്യയുടെ പതിനൊന്നാമത്തെ വിദൂര സംവേദ ഉപഗ്രഹമാണ് 1560 കിലോഗ്രാം ഭാരമുള്ള കര്‍ടോസാറ്റ്-1. 42.5 കിലോഗ്രാം ഭാരമുള്ള ഹാംസാറ്റ് അമച്വര്‍ റേഡിയോ സര്‍വീസിന് ഉപയോഗിക്കപ്പെടും.












Click it and Unblock the Notifications