Get Updates
Get notified of breaking news, exclusive insights, and must-see stories!

തെലുങ്ക്ദേശം പാര്‍ലമെന്റ് ബഹിഷ്കരണം തുടരില്ല

ദില്ലി: പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും നടപടികളില്‍ പങ്കെടുക്കാന്‍ തെലുങ്കുദേശം പാര്‍ട്ടി തീരുമാനിച്ചു.

പാര്‍ലമെന്റ് ബഹിഷ്കരണം തുടരേണ്ടതില്ലെന്ന് തീരുമാനിച്ചതായി മെയ് അഞ്ച് വ്യാഴാഴ്ച പാര്‍ട്ടി എംപിമാരുടെ യോഗത്തിനു ശേഷം തെലുങ്കുദേശം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് കെ. യെരന്‍ നായിഡു അറിയിച്ചു.

അതേ സമയം ഇരുസഭകളിലും ഭരണപക്ഷം പ്രതിപക്ഷത്തോട് പുലര്‍ത്തുന്ന തണുപ്പന്‍ സമീപനം പ്രതിഷേധാര്‍ഹമാണെന്ന് നായിഡു പറഞ്ഞു. ബഹിഷ്കരണ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കാതെ ചില കോണ്‍ഗ്രസ് നേതാക്കള്‍ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുകയാണ് ചെയ്തത്.

എന്‍ഡിഎക്ക് പ്രശ്നാധിഷ്ഠിത പിന്തുണ മാത്രമാണ് ടിഡിപി നല്‍കുന്നത് എന്നതിനാലാണ് ബഹിഷ്കരണം തുടരാനുള്ള എന്‍ഡിഎ തീരുമാനത്തെ പിന്തുണക്കാത്തത്. സര്‍ക്കാരിന്റെ സമീപനം അപലപനീയമാണെങ്കിലും ബഹിഷ്കരണം തുടരുന്നത് നല്ല സൂചനയല്ല- നായിഡു വ്യക്തമാക്കി.

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം പൂര്‍ണമായി ബഹിഷ്കരിക്കാന്‍ എന്‍ഡിഎ തീരുമാനിച്ച സാഹചര്യത്തിലാണ് ടിഡിപിയുടെ ഈ തീരുമാനം. ലാലുപ്രസാദ് യാദവിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റ് ബഹിഷ്കരണം തുടരുന്നതിനോട് തെലുങ്കുദേശം നേരത്തെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+