പത്മരാജന്‍ പുരസ്കാരം ബ്ലെസ്സിക്ക്
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ ഏറ്റവം നല്ല സിനിക്കുള്ള പത്മരാജന്‍ പുരസ്കാരം ബ്ലെസ്സി സംവിധാനം ചെയ്ത കാഴ്ചയ്ക്ക്. മികച്ച ചെറുകഥക്കുള്ള അവാര്‍ഡ് സന്തോഷ് ഏച്ചിക്കാനത്തിനാണ്.
കാഴ്ച സംവിധാനം ചെയ്ത ബ്ലെസ്സിക്ക് 20,000 രൂപയും ഫലകവും ലഭിക്കും. മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡും ബ്ലെസ്സിക്കാണ്. സന്തോഷ് ഏച്ചിക്കാനത്തിന്റെ റോഡില്‍ പാലിക്കേണ്ട നിയമങ്ങള്‍ ആണ് കഴിഞ്ഞ വര്‍ഷത്തെ മികച്ച ചെറുകഥ. 10,000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്.
കെ. ജി. ജോര്‍ജ് ചെയര്‍മാനും സി. വി. ബാലകൃഷ്ണന്‍, ഗാന്ധിമതി ബാലന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് മികച്ച ചിത്രം തിരഞ്ഞെടുത്തത്. ഡോ. കെ. എസ്. രവികുമാര്‍ ചെയര്‍മാനും ലെനിന്‍ രാജേന്ദ്രന്‍, എം. കെ. വിവേകാനന്ദന്‍ നായര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതി മികച്ച ചെറുകഥ തിരഞ്ഞെടുത്തു.
പത്മരാജന്‍ മെമ്മോറിയല്‍ ട്രസ്റാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. മെയ് 22ന് റഷ്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.












Click it and Unblock the Notifications