കെപിസിസി സംഘടനാ തിരഞ്ഞെടുപ്പ് നടക്കും
തിരുവനന്തപുരം: സംഘടനാ തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനവുമായി മുന്നോട്ടുപോകാന്‍ കെപിസിസി യോഗം തീരുമാനിച്ചു. കരുണാകരന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച സാഹചര്യത്തില്‍ സമവായം കൊണ്ടുവരാന്‍ ശ്രമിക്കും. എന്നാല്‍ നാമനിര്‍ദേശത്തിലൂടെ പുതിയ ഭാരവാഹികളെ നിയമിക്കണമെന്ന നിര്‍ദേശം ഭൂരിപക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് തള്ളി.
സംഘടനാ തിരഞ്ഞെടുപ്പിന്റെ തീയതി നീട്ടും. പുതിയ തീയതി വെള്ളിയാഴ്ച ചേരുന്ന കെപിസിസി നിര്‍വാഹക സമിതി യോഗം തീരുമാനിക്കും. വരണാധികാരി എം. കൃഷ്ണസ്വാമി ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി.
ഐ ഗ്രൂപ്പ് പാര്‍ട്ടി വിട്ട സാഹച്യത്തില്‍ മത്സരം ഒഴിവാക്കി നാമനിര്‍ദേശത്തിലൂടെ പുതിയ ഭാരവാഹികളെ നിശ്ചയിക്കുന്നതാണ് നല്ലതെന്ന് അഭിപ്രായമുയര്‍ന്നിരുന്നു. എന്നാല്‍ ബുധനാഴ്ച നടന്ന യോഗത്തില്‍ ഈ നിര്‍ദേശത്തിനെതിരെ എതിര്‍പ്പുയര്‍ന്നു. ബൂത്ത് തലം മുതല്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിലവിലുള്ള ഡിസിസി പ്രസിഡന്റുമാരില്‍ ഭൂരിപക്ഷവും ആവശ്യപ്പെട്ടത്. എന്നാല്‍ സമവായത്തിന് സാധ്യതയുള്ള സ്ഥലങ്ങളില്‍ അതാവാം.
വെള്ളിയാഴ്ച ചേരുന്ന കെപിസിസി നിര്‍വാഹക സമിതി യോഗം സംഘടനാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്യും. ഒപ്പം പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളെ കുറിച്ചും ചര്‍ച്ചയുണ്ടാവും. കൂത്തുപറമ്പ്, അഴീക്കോട് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം യോഗത്തിന്റെ പരിഗണനക്കു വരുന്ന മറ്റൊരു വിഷയമായിരിക്കും.












Click it and Unblock the Notifications