മെയ് 12ന് സിപിഎം സെക്രട്ടറിയേറ്റ് മാര്‍ച്ച്
തിരുവനന്തപുരം: മെയ് 12ന് സെക്രട്ടറിയേറ്റിലേക്കും ജില്ലാ കളക്ടറേറ്റുകളിലേക്കും മാര്‍ച്ച് നടത്താന്‍ സിപിഎം സംസ്ഥാന കമ്മറ്റി തീരുമാനിച്ചു. എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ച്ചയെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസമന്ത്രി രാജി വയ്ക്കണമെന്നുമാവശ്യപ്പെട്ടാണ് മാര്‍ച്ച്.
കല്ലുവാതിക്കല്‍ മദ്യദുരന്തമുണ്ടായപ്പോള്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ജൂഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട മാതൃക സര്‍ക്കാര്‍ പിന്‍തുടരണമെന്നും സിപിഎം ആവശ്യപ്പെട്ടു.
ചോദ്യപേപ്പര്‍ ചോര്‍ച്ചക്കു പിന്നില്‍ ഒരു മാഫിയ തന്നെയുണ്ടെന്ന കാര്യം വ്യക്തമായിരിക്കെ സംഭവത്തിന്റെ ഉത്തരവാദിത്വം കുറച്ചുപേരുടെ തലയില്‍ മാത്രം കെട്ടിവയ്ക്കാനാണ് വിദ്യാഭ്യാസമന്ത്രി ശ്രമിക്കുന്നത്. ഇപ്പോഴത്തെ പരീക്ഷാരീതി ഗൈഡ്ബുക്ക് നിര്‍മ്മിക്കുന്നവരെ സഹായിക്കുന്ന രീതിയിലല്ല. അതുകൊണ്ട് സംഭവത്തിനുപിന്നില്‍ ഇത്തരം മാഫിയകളുണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും സിപിഎം പറഞ്ഞു.












Click it and Unblock the Notifications