കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദ്യുതി വികസനത്തിനായി 298 കോടി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കുന്നതിന് 139 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചുവെന്ന് വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു.

കൊച്ചി നഗരത്തിന്റെ വൈദ്യുതി വികസനത്തിനായി 149 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വൈദ്യുതി മേഖലയിലെ വികസനത്തിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച മിക്കവാറും പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതായി വൈദ്യുതിമന്ത്രി അറിയിച്ചു.വൈദ്യുതി മേഖലയ്ക്ക് ഇത്രയും കേന്ദ്രസഹായം കിട്ടിയ കാലം മുമ്പുണ്ടായിട്ടില്ലെന്നുംആര്യാടന്‍മുഹമ്മദ് പറഞ്ഞു. മെയ് അഞ്ച് വ്യാഴാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കായംകുളം താപവൈദ്യുതി നിലയത്തിന്റെ കരാര്‍ പുതുക്കുന്ന കാര്യത്തില്‍ സംസ്ഥാനംചില ആവശ്യങ്ങള്‍ മുന്നോട്ടു വച്ചിട്ടുണ്ട്. 70 മെഗാവാട്ട് വൈദ്യുതി കൂടി വില കുറച്ചു കിട്ടണമെന്ന കേരളത്തിന്റെ ആവശ്യത്തെ കുറിച്ച് കേന്ദ്ര ഊര്‍ജ്ജമന്ത്രി പി. എം. സെയ്ത് എന്‍ടിപിസിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇത് ഉത്തരവായില്ലെങ്കിലും അനുകൂല പ്രതികരണം ഉണ്ടായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X