Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്തീകളെ കടത്തുന്ന ഏജന്‍സികള്‍ക്കെതിരെ നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: വേശ്യാവൃത്തിക്കായി പെണ്‍കുട്ടികളെ ഗള്‍ഫ് നാടുകളിലേക്ക് കടത്തുന്ന ഏജന്‍സികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുന്നറിയിപ്പു നല്‍കി.

കഴിഞ്ഞയാഴ്ച നടത്തിയ തന്റെ ഗള്‍ഫ് സന്ദര്‍ശനവേളയില്‍ അവിടുള്ള ജയിലുകളില്‍ ഇത്തരത്തിലുള്ള 17ഓളം സ്ത്രീകളെ താന്‍ നേരിട്ടുകണ്ടെന്നും ഇവര്‍ ഗള്‍ഫ് നാടുകളില്‍ കടുത്ത പീഡനമാണ് അനുഭവിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതെക്കുറിച്ച് സംസ്ഥാനസര്‍ക്കാര്‍ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ സ്ത്രീകളില്‍ പലരും പീഡനം ഭയന്ന് പരാതി നല്‍കാന്‍ തയ്യാറല്ല. ഇവരെ ഈ സ്ഥിതിയിലെത്തിക്കാന്‍ കാരണമായ റിക്രൂട്ടിംഗ് ഏജന്‍സികളെക്കുറിച്ച് വിവരം ലഭിച്ചാല്‍ ഏജന്‍സികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ദുബായിലെ ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടുള്ളവര്‍ അനുഭവിക്കുന്ന ദുരിതത്തെ പറ്റി ബന്ധപ്പെട്ടവരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഈ ക്യാമ്പിലുള്ളവരുടെ നില മെച്ചപ്പെടുത്താനുള്ള നടപടികള്‍ തന്റെ സന്ദര്‍ശനത്തെ തുടര്‍ന്ന് ആരംഭിച്ചതായും ഉമ്മന്‍ചാണ്ടി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+