Get Updates
Get notified of breaking news, exclusive insights, and must-see stories!

ജേക്കബും ഐക്യമുന്നണി വിട്ടു

കൊച്ചി. ആര്‍ ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസിന് പിന്നാലേ ജേക്കബ്ബിന്റെ കേരള കോണ്‍ഗ്രസും ഐക്യമുന്നണി വിട്ടു.

ഐക്യമുന്നണിയിയ്ക്ക് മുന്നണിയുടെ സ്വഭാവം ഇല്ലെന്നും ഇത് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്ത്വത്തിലുള്ള ഒരു സംഘം മാത്രമായിരിയ്ക്കുകയാണെന്നും ജേക്കബ് പറഞ്ഞു. ഈ സംഘത്തിന്റെ ഭരണത്തില്‍ പ്രതിഷേധിച്ചാണ് ഐക്യ ജനാധിപത്യമുന്നണി വിടുന്നതെന്നും കേരളാ കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗം അദ്ധ്യക്ഷനായ ജേക്കബ് കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കൊച്ചിയില്‍ മേയ് അഞ്ച് വെള്ളിയാഴ്ച ഉച്ചയ്ക് ജേക്കബ് കേരള കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതി യോഗം ചേര്‍ന്നിരുന്നു. ഈ സമിതിയാണ് തീരുമാനം എടുത്തത്. പിള്ളയെ പോലെ തന്നെ അടുത്ത നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷത്ത് ഇരിയ്ക്കാനാണ് ജേക്കബ് വിഭാഗവും തീരുമാനിച്ചത്.

കെ കരുണാകരനുള്‍പ്പെടെയുള്ള നേതാക്കള്‍ യു ഡി എഫില്‍ നിന്നും പുറത്താക്കപ്പെട്ട സാഹചര്യത്തില്‍ യു ഡി എഫിന് പ്രസക്തി നഷ്ടപ്പെട്ടതായി ടി എം ജേക്കബ് യോഗത്തിന് ശേഷം വാര്‍ത്താലേഖകരോട് പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ എകാധിപത്യ മനോഭാവം ഘടകകക്ഷികള്‍ക്ക് അനുകൂലമല്ല.

ജൂണില്‍ നടക്കുന്ന അഴിക്കോട്, കൂത്തുപറമ്പ് ഉപതിരഞ്ഞെടുപ്പുകളില്‍ ആരെ പിന്തുണയ്ക്കണമെന്ന് വൈകാതെ തീരുമാനിയ്ക്കും.

ഐക്യമുന്നണിയില്‍ നിന്ന് വിടുന്ന തീരുമാനം അറിയിച്ച ജേക്കബ് ഉമ്മന്‍ ചാണ്ടിയ്ക്കെതിരെ ശക്തമായാണ് പ്രതികരിച്ചത്. കോണ്‍ഗ്രസിനെ നശിപ്പിയ്ക്കുക മാത്രമാണ് ഉമ്മന്‍ ചാണ്ടിയുടെ ലക്ഷ്യം. കേരളത്തിലെ അവസാനത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരിയ്ക്കണം താനെന്ന് കടുത്ത ആഗ്രഹം ഉമ്മന്‍ ചാണ്ടിയ്ക്ക് ഉണ്ടെന്നാണ് വേണം കരുതാന്‍. എ.കെ. ആന്റണിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയത് ഉമ്മന്‍ ചാണ്ടിയുടെ ഗൂഢ സംഘമായിരുന്നു. കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പില്‍ ഐക്യമുന്നണിയ്ക്കുണ്ടായ പരാജയത്തിന്റെ പ്രധാന പങ്ക് ഉമ്മന്‍ ചാണ്ടിയുടേതായിരുന്നു. എന്നാല്‍ അത് മുഴുവന്‍ ആന്റണിയുടെ തലയില്‍ കെട്ടിവയ്ക്കാനും ആന്റണി കഴിവ് കെട്ടവനാണെന്ന് വരുത്തിതീര്‍ക്കാനുമാണ് ഉമ്മന്‍ ചാണ്ടി ശ്രമിച്ചുകൊണ്ടിരിയ്ക്കുന്നത്. ഇത് കേരളത്തിലെ ജനങ്ങള്‍ക്ക് മനസ്സിലാവുന്നുണ്ട്.

ടി.എം. ജേക്കബിനോടൊപ്പം ജോണി നെല്ലൂര്‍ എംഎല്‍എയും മറ്റ് 11 നേതാക്കളും നേതൃയോഗത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+