ജേക്കബ് തീരുമാനം വ്യാഴാഴ്ച പ്രഖ്യാപിക്കും
തിരുവനന്തപുരം: പുതിയ രാഷ്ട്രീയനിലപാടു സ്വീകരിക്കുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ഉന്നതാധികാര സമിതി മെയ് അഞ്ച് വ്യാഴാഴ്ച യോഗം ചേരും. കരുണാകരന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച സാഹചര്യത്തില്‍ അദ്ദേഹവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കണോയെന്ന കാര്യത്തെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യും. ഇതെത്തുടര്‍ന്ന് തന്റെ തീരുമാനം ജേക്കബ് പ്രഖ്യാപിക്കും.
മന്ത്രിസഭയില്‍ പ്രാതിനിധ്യം കിട്ടാത്തതിനാല്‍ ഉമ്മന്‍ചാണ്ടിയുമായി ഇടഞ്ഞു നില്‍ക്കുന്ന ജേക്കബ് മെയ് നാല് ബുധനാഴ്ച കെ.കരുണാകരനെ കണ്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. കരുണാകരനുമായി അഭിപ്രായവ്യത്യാസമുണ്ടാകേണ്ട കാര്യമില്ലെന്നും ചര്‍ച്ചകള്‍ക്കു ശേഷം ജേക്കബ് പ്രഖ്യാപിച്ചിരുന്നു. കരുണാകരന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് ജേക്കബ് മെയ് നാലിന് അദ്ദേഹത്തെ കണ്ടത്. കരുണാകരന്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്തുവന്ന ശേഷം അദ്ദേഹവുമായി യോജിക്കുന്ന കാര്യത്തെക്കുറിച്ചു തീരുമാനിക്കുമെന്നും ജേക്കബ് നേരത്തെ അറിയിച്ചിരുന്നു.












Click it and Unblock the Notifications