കെല്‍ട്രോണ്‍ അനിമേഷന്‍ കാമ്പസ് തുടങ്ങി
ചെന്നൈ: കേരളാ സ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് (കെല്‍ട്രോണ്‍) ചെന്നൈയില്‍ അനിമേഷന്‍ കാമ്പസ് തുടങ്ങി.
കേരളത്തിന് കെല്‍ഭേടാണ്‍ തുടങ്ങുന്ന ആദ്യത്തെ അനിമേഷന്‍ പരിശീലന കേന്ദ്രമാണിത്. മെയ് നാല് ബുധനാഴ്ച പ്രവര്‍ത്തനമാരംഭിച്ച ക്യാംപസില്‍ ഇന്ററാക്ടീവ് മള്‍ട്ടിമീഡിയ എന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നുണ്ട്.
ഏഴു മാസവും 14 മാസവും ദൈര്‍ഘ്യമുള്ള കോഴ്സുകളാണ് നടത്തുന്നത്. ഒന്‍പത് ഘട്ടങ്ങളുള്ള ഈ കോഴ്സില്‍ കമ്പ്യൂട്ടര്‍ സഹായത്തോടെയുള്ള ചിത്രരചന, ഡിജിറ്റല്‍ ഫോട്ടോഗ്രാഫി, കമ്പ്യൂട്ടറിലൂടെയുള്ള ഓഡിയോ എഡിറ്റിംഗ്, വീഡിയോ സ്ട്രീമിംഗ്, വെബ് ഡിസൈനിംഗ് തുടങ്ങിയ കാര്യങ്ങളാണ് അഭ്യസിപ്പിക്കുന്നത്.












Click it and Unblock the Notifications