കെ. ബി. മുഹമ്മദ് കുട്ടി മാസ്റര്‍ രാജിവച്ചു
കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബി മുഹമ്മദ് കുട്ടി മാസ്റര്‍ രാജി വച്ചു. യുഡിഎഫ് വിട്ട് കരുണാകരന്റെ പാര്‍ട്ടിയായ എന്‍സിഐയില്‍ ചേര്‍ന്ന സാഹചര്യത്തിലാണ് രാജവയ്ക്കുന്നതെന്ന് മുഹമ്മദ് കുട്ടി മാസ്റര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജിക്കത്ത് മെയ് ഏഴ് ശനിയാഴ്ച നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
മുഹമ്മദ് കുട്ടി മാസ്റര്‍ക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് രാജിതീരുമാനം. 24 അംഗജില്ലാ പഞ്ചായത്തില്‍ യുഡിഎഫിന് 17 അംഗങ്ങളാണുള്ളത്. ഇതില്‍ ആറു പേരുടെ പിന്തുണ മാത്രമേ പുതിയ പാര്‍ട്ടിക്കുള്ളൂ.












Click it and Unblock the Notifications