രാഷ്ട്രദീപികക്കെതിരെ നിക്ഷേപകര്‍ രംഗത്ത്
തിരുവനന്തപുരം: വഞ്ചനാകുറ്റമാരോപിച്ച് പ്രമുഖ പത്രമായ രാഷ്ട്രദീപികക്കെതിരെ നിയമനടപടികള്‍ കൈക്കൊള്ളാന്‍ ഒരു സംഘം ഗള്‍ഫ് മലയാളികള്‍ ഒരുങ്ങുന്നു. രാഷ്ടദീപികയുടെ ഒരു അനുബന്ധ കമ്പനി മികച്ച വരുമാനം ഉറപ്പ് ചെയ്ത്കൊണ്ട് പണം വാങ്ങിയിട്ട് അത് പാലിയ്ക്കുന്നില്ലെന്ന ആരോപണം ഉന്നയിച്ച് കഴിഞ്ഞ ദിവസം പി ടി തോമസ് എംഎല്‍എ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു.
രാഷ്ട്രദീപികയുടെ അനുബന്ധ സ്ഥാപനമായ ന്യൂസ്വെ അക്കോഡ് പ്രിന്റ്വെല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരായാണ് ഇതില്‍ പണം നിക്ഷേപിച്ചിരിക്കുന്ന ഗള്‍ഫ് മലയാളികള്‍ രംഗത്തെത്തിയിരിക്കുന്നത്.
കമ്പനിയില്‍ പണം നിക്ഷേപിച്ചാല്‍ ആറു മാസത്തിനുള്ളില്‍ നിക്ഷേപകര്‍ക്ക് നിക്ഷേപത്തിന്റെ 65 ശതമാനം തിരിച്ചു നല്‍കുമെന്നും എല്ലാ വര്‍ഷവും ഒരു നിശ്ചിതതുക കമ്മിഷനായി നല്‍കാമെന്നുമായിരുന്നു കമ്പനിയുടെ വ്യവസ്ഥ. പറഞ്ഞ പ്രകാരം നിക്ഷേപകര്‍ക്ക് ഗുണം ലഭിക്കാത്തതിനെ തുടര്‍ന്ന് രാഷ്ട്രദീപിക മാനേജിങ്ങ് ഡയറക്ടര്‍ ജോസ് പട്ടാറക്ക് ലീഗല്‍ നോട്ടീസയച്ചെങ്കിലും മറുപടി ലഭിക്കാത്തതിനാല്‍ കോടതിയെ സമീപിക്കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു.
നിക്ഷേപകരില്‍ നിന്ന് ഈടാക്കിയ പണം പത്രസ്ഥാപനത്തിലുള്ളവര്‍ക്ക് വിആര്‍എസ് കൊടുക്കാന്‍ ഉപയോഗിച്ചതായും അതുവഴി നിക്ഷേപകരെ വഞ്ചിച്ചതായും തോമസ് ആരോപിച്ചു.
എന്നാല്‍ ഈ ആരോപണങ്ങള്‍ ജോസഫ് പട്ടാറ നിഷേധിച്ചു. ന്യൂസ്വെ അക്കോര്‍ഡ് പ്രിന്റ്വെല്‍ എന്ന കമ്പനി നടപ്പാക്കിയ പദ്ധതിക്ക് പത്രസ്ഥാപനവുമായി യാതൊരു ബന്ധമില്ലെന്നും സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ അഴിമതിയില്‍ പി.ടി. തോമസിന്റെ പങ്ക് ദീപിക പുറത്തുകൊണ്ടുവന്നതിന്റെ പ്രതികാരമായാണ് പി.ടി തോമസ് ഈ ആരോപണമുന്നയിച്ചതെന്നും പട്ടാറ പറഞ്ഞു.
കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാത്യു അറയ്ക്കല്‍ ചെയര്‍മാനായുള്ള കമ്പനി ബോര്‍ഡില്‍ പല പ്രമുഖരും അംഗങ്ങളാണ്.












Click it and Unblock the Notifications