യുഡിഎഫ് ഏകോപന സമിതി യോഗം മെയ് 11ന്
തിരുവനന്തപുരം: യുഡിഎഫ് ഏകോപനസമിതി മെയ് 11ന് രാവിലെ10 മണിക്ക് ധനമന്ത്രി വക്കം പുരുഷോത്തമന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ യോഗം ചേരും.
എ. വി. താമരാക്ഷന്‍, ആര്‍. ബാലകൃഷ്ണപിള്ള, ടി. എം. ജേക്കബ് എന്നിവരില്ലാത്ത യുഡിഎഫ് യോഗമായിരിക്കും ചേരുകയെന്ന് മുന്നണി കണ്‍വീനര്‍ പി. പി. തങ്കച്ചന്‍ അറിയിച്ചു.
കെ. കരുണാകരന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കിയതിന്റെയും ചില കക്ഷികള്‍ യുഡിഎഫ് വിട്ടു പോയതിന്റെയും പശ്ചാത്തലത്തില്‍ ചേരുന്ന യോഗത്തിന് പ്രത്യേക രാഷ്ട്രീയ പ്രാധാന്യമുണ്ട്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വസതിയില്‍ ചേര്‍ന്ന അനൗപചാരികയോഗം യുഡിഎഫ് ഏകോപന സമിതി ഉടന്‍ വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചിരുന്നു.












Click it and Unblock the Notifications