Get Updates
Get notified of breaking news, exclusive insights, and must-see stories!

വക്കത്തിന്റെ പ്രസ്താവന വസ്തുതാവിരുദ്ധം: വി.എസ്

തിരുവനന്തപുരം: നികുതി കുടിശിക വേണ്ടെന്നുവയ്ക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിനെ കുറിച്ച ആലോചിച്ചിട്ടില്ലെന്ന ധനമന്ത്രി വക്കം പുരുഷോത്തമന്റെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.

തന്റെ ആരോപണം ശരിയാണെന്ന് തെളിയിക്കുന്ന രേഖകള്‍ കൈവശമുണ്ട്. ആവശ്യം വരുമ്പോള്‍ അത് ഹാജരാക്കാം. മന്ത്രിയുടെ അറിവോടെയല്ല കരട് ഓര്‍ഡിനന്‍സ് തയ്യാറാക്കിയതെങ്കില്‍ അതിന് മേല്‍നോട്ടം വഹിച്ച വില്പന നികുതി കമ്മിഷണര്‍ സോമസുന്ദരത്തിനെതിരെ നടപടിയെടുക്കുമോയെന്ന് അച്യുതാനന്ദന്‍ ചോദിച്ചു.

15 ലക്ഷം രൂപ വരെ വിറ്റുവരവുള്ള ചെറുകിട വ്യാപാരികളുടെ കണക്കുകള്‍ പരിശോധന കൂടാതെ അംഗീകരിക്കുന്ന വ്യവസ്ഥ നിലവിലുണ്ട്. അത്തരം വ്യാപാരികള്‍ക്ക് ആനുകൂല്യം അനുവദിക്കുന്നതിനെയല്ല താന്‍ ചോദ്യം ചെയ്തത്. കോടികളുടെ വരുമാനമുള്ള വന്‍കിട വ്യാപാരികളുടെ നികുതി കുടിശിക ഒത്തുതീര്‍ക്കാനായി ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള സര്‍ക്കാരിന്റെ ശ്രമത്തെയാണ് താന്‍ എതിര്‍ത്തത്- അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+