ഇറാക്കില്‍ ആക്രമണങ്ങളില്‍ 25 മരണം
ബാഗ്ദാദ്: ബാഗ്ദാദില്‍ മെയ് അഞ്ച് ചൊവ്വാഴ്ചയുണ്ടായ ആക്രമണപരമ്പരയില്‍ ഒമ്പത് പൊലീസുകാരുള്‍പ്പെടെ 25 പേര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു.
തെക്കന്‍ ബാഗ്ദാദില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ആറ് മണിയോടെ രണ്ട് പൊലീസ് കാറുകള്‍ക്കു നേരെ അക്രമികള്‍ നടത്തിയ വെടിവയ്പില്‍ ആറ് പൊലീസുകാര്‍ മരിച്ചു. കാറുകള്‍ അിക്കിരയായി. കിഴക്കന്‍ ബാഗ്ദാദില്‍ പൊലീസ് വാഹനങ്ങള്‍ക്കു നേരെയുണ്ടായ വെടിവയ്പില്‍ മൂന്ന് പൊലീസുകാര്‍ മരിച്ചു.
രാവിലെ എട്ട് മണിയോടെ ബാഗ്ദാദിലെ ഒരു ആര്‍മി റിക്രൂട്ടിഗ് കേന്ദ്രത്തിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 15 പേര്‍ മരിച്ചു. ഉപപ്രതിരോധമന്ത്രിയുടെ വീട്ടിനു നേരെയുണ്ടായ ആക്രമണത്തില്‍ ഒരു ഗാര്‍ഡ് മരിച്ചു.












Click it and Unblock the Notifications