കാഞ്ചി: തമിഴ്നാട് സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്
ദില്ലി: ശങ്കരരാമന്‍ വധക്കേസിന്റെ വിചാരണ തമിഴ്നാടിനു പുറത്തേക്കു മാറ്റണമെന്നാവശ്യപ്പെട്ട് കാഞ്ചി മഠാധിപതി ജയേന്ദ്രസരസ്വതി സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി തമിഴ്നാട് സര്‍ക്കാരിനു നോട്ടീസയച്ചു.
തമിഴ്നാട്ടിലുള്ള കോടതിയില്‍ വിചാരണ നടത്തിയാല്‍ കോടതി വിധിയെ തമിഴ്നാട് സര്‍ക്കാര്‍ സ്വാധീനിക്കുമെന്ന് ജയേന്ദ്രസരസ്വതി തന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ശങ്കരരാമന്‍ വധക്കേസില്‍ കാഞ്ചി മഠാധിപതി ജയേന്ദ്രസരസ്വതിയേയും സഹമഠാധിപതി വിജയേന്ദ്ര സരസ്വതിയേയും തമിഴ്നാട് പൊലീസ് അറസ്റു ചെയ്തിരുന്നു. ഈ കേസിന്മേലുളള വിചാരണ ഇതുവരെ പൂര്‍ത്തിയായിട്ടില്ല.












Click it and Unblock the Notifications