ബിഎഡ്: സര്‍ക്കാരിന് സുപ്രീകോടതി നോട്ടീസ്
ദില്ലി: ബിഎഡ് കോളേജ് അനുമതിക്കേസില്‍ സുപ്രീംകോടതി ഇന്ന് കേരള സര്‍ക്കാരിനും നാഷണല്‍ കൗണ്‍സില്‍ ഓഫ് ടീച്ചേഴ്സ് എഡ്യൂക്കേഷനും നോട്ടീസയയ്ക്കാന്‍ ഉത്തരവിട്ടു.ജസ്റ്റീസുമാരായ ആര്‍.സി.ലഹോട്ടി, ഡി.എം.ധര്‍മാധികാരി, ജി.ബി.മാഥൂര്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് നോട്ടീസയക്കാന്‍ ഉത്തരവിട്ടത്.
2004-ല്‍ 75 കോളേജുകള്‍ക്ക് കേരള സര്‍ക്കാര്‍ എന്‍ഒസി നല്‍കിയിരുന്നു.മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ഇതില്‍ പല കോളേജുകള്‍ക്കും എന്‍ഒസി ലഭിച്ചതെന്ന് കാണിച്ച് എസ്എന്‍ ഗുരുകൃപ ട്രസ്റടക്കം ഏഴ് കക്ഷികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
കക്ഷികള്‍ സമര്‍പ്പിച്ച് ഹര്‍ജി കേരള ഹൈക്കോടതി തളളിയിരുന്നു. ഇതിനെതിരെ പരാതിക്കാര്‍ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതി നോട്ടീസയക്കാന്‍ ഉത്തരവിട്ടത്.












Click it and Unblock the Notifications