Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരന്റെ നീക്കം ആത്മഹത്യാപരം: ബിജെപി

തൃശൂര്‍: ഇടതുപാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള കരുണാകരന്റെ നീക്കം ആത്മഹത്യാപരമാണെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് അഡ്വ.പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ രാഷ്ട്രീയകക്ഷിയാകുമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിനെ നിയന്ത്രിക്കുന്നത് വര്‍ഗീയശക്തികളാണെന്ന് പ്രസ്താവനയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കരുണാകരനും മുരളീധരനും തയ്യാറാകണം. ഒരു സഖ്യമുണ്ടാക്കുന്നതില്‍ ബിജെപി വിശ്വസിക്കുന്നില്ല. എന്നാല്‍ എന്‍ഡിഎഫിന്റെ നയങ്ങളോട് യോജിപ്പുള്ള ആര്‍ക്കും ബിജെപിയുടെ കൂടെ ചേരാം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു ലഭിച്ച വോട്ടുകളുടെ എണ്ണം വര്‍ദ്ധിച്ചിരുന്നു. എന്നാല്‍ എല്‍ഡിഎഫിന്റെ വോട്ടുകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്.

വആദിവാസികളുള്‍പ്പെടെ ധാരാളം പേര്‍ ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ ബിജെപി ദേശീയ വൈസ്പ്രസിഡന്റ് വെങ്കയ്യ നായിഡു ഇവര്‍ക്കുള്ള അംഗത്വവിതരണം നിര്‍വഹിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+