പ്ലാച്ചിമട:കോള കമ്പനിക്ക് സുപ്രീംകോടതി നോട്ടീസയച്ചു
ദില്ലി: പ്ലാച്ചിമടയില്‍ കൊക്കക്കോളക്ക് വീണ്ടും പ്രവര്‍ത്തനാനുമതി നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ പെരുമാട്ടി ഗ്രാമപഞ്ചാത്ത് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി കൊക്കക്കോള കമ്പനിക്ക് നോട്ടീസയച്ചു. സംസ്ഥാനസര്‍ക്കാരിനും മറ്റു മൂന്നുകക്ഷികള്‍ക്കും നോട്ടീസയക്കാനും ഉത്തരവിട്ടിട്ടുണ്ട്.
ജലക്ഷാമത്തെ തുടര്‍ന്ന് കോള കമ്പനിക്ക് ലൈസന്‍സ് നല്‍കാന്‍ പെരുമാട്ടി പഞ്ചായത്ത് വിസമ്മതിച്ചിരുന്നു. ഇതിനെതിരെ കേരള ഹൈക്കോടതിയില്‍ കമ്പനി നല്‍കിയ ഹര്‍ജിയില്‍ ദിവസവും അഞ്ച് ദശലക്ഷം വെള്ളമെടുക്കാന്‍ കമ്പനിക്ക് കോടതി അനുവാദം നല്‍കിയിരുന്നു. കമ്പനിക്ക് ലൈസന്‍സ് നല്‍കാന്‍ പഞ്ചായത്തിനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് പഞ്ചായത്ത് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
കൊക്കക്കോള കമ്പനി പരിസ്ഥിതി നിയമങ്ങള്‍ പാലിക്കുന്നില്ലെന്നും അതുകൊണ്ട് ലൈസന്‍സ് നല്‍കാനാവില്ലെന്നും പഞ്ചായത്ത് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.


Click it and Unblock the Notifications