കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പു തീയതികള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് സംഘടനാതെരഞ്ഞെടുപ്പിനുള്ള തീയതികള്‍ പ്രഖ്യാപിച്ചു. മെയ് ആറ് വെള്ളിയാഴ്ച നടന്ന കെപിസിസി നിര്‍വാഹകസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
ഇതനുസരിച്ച് മെയ് 12ന് വോട്ടര്‍ പട്ടിക പുതുക്കി നിശ്ചയിക്കും.15ന് ബ്ലോക്ക് തലത്തിലും 18ന് ബ്ലോക്ക്, കെപിസിസി, ഡിസിസി തലത്തിലും അംഗങ്ങളെ തെരഞ്ഞെടുക്കും. 23ന് പുതിയ ഡിസിസി പ്രസിഡന്റുമാരെ തെരഞ്ഞെടുക്കാനും നിര്‍വാഹകസമിതി യോഗം തീരുമാനിച്ചു.
തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് വരണാധികാരി കൃഷ്ണസ്വാമിയും യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications