സിപിഎം സംസ്ഥാനകമ്മറ്റി യോഗം ചേരുന്നു
തിരുവനന്തപുരം: കൂത്തുപറമ്പ്, അഴീക്കോട് ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി സിപിഎം സംസ്ഥാനകമ്മറ്റി മെയ് ആറ് വെള്ളിയാഴ്ച യോഗം ചേരും. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം മെയ് എട്ട് ഞായറാഴ്ച ഉണ്ടാകാനാണ് സാധ്യത.
തെരഞ്ഞടുപ്പു പ്രഖ്യാപനമുണ്ടായതോടെ സംസ്ഥാനസെക്രട്ടറിയേറ്റ് രൂപവല്‍ക്കരണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നീട്ടിവച്ചിരിക്കുകയാണ്. കമ്മറ്റി രൂപീകരണത്തിനായി 20 മുതല്‍ ചേരാനിരിക്കുന്ന യോഗങ്ങള്‍ നീട്ടിവയ്ക്കാനും സംസ്ഥാനകമ്മറ്റി തീരുമാനിക്കും.
കൂത്തുപറമ്പില്‍ സ്ഥാനാര്‍ത്ഥിയായി പി.ജയരാജനെ തന്നെ നിര്‍ത്താനാണ് സാധ്യത. എന്നാല്‍ സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് അയോഗ്യനായ അദ്ദേഹത്തെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കുന്നത് നിയമപ്രശ്നങ്ങള്‍ക്കു വഴി വയ്ക്കുമോയെന്ന ആശങ്കയും പാര്‍ട്ടിക്കുണ്ട്. ജയരാജനൊപ്പം കെ.കെ ശൈലജയുടെ പേരും പരിഗണനയിലുണ്ട്.
ടി.കെ ബാലന്റെ നിര്യാണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പു വേണ്ടിവന്ന അഴീക്കോട് കേന്ദ്രകമ്മറ്റിയംഗമായ ഇ.പി ജയരാജനെയാണ് പ്രധാനമായും പരിഗണിക്കുന്നത്.സി.കെ.പി പത്മനാഭന്‍, എം.പ്രകാശന്‍ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.
സ്ഥാനാര്‍ത്ഥികളെ പ്പറ്റി ധാരണയിലെത്താന്‍ യോഗം ശ്രമിക്കും. തെരഞ്ഞെടുപ്പു പ്രചരണം സംബന്ധിച്ച ഒരുക്കങ്ങളും യോഗം വിലയിരുത്തും.












Click it and Unblock the Notifications