കെപിസിസി നിര്‍വാഹകസമിതി യോഗം ചേരുന്നു
തിരുവനന്തപുരം: പാര്‍ട്ടിയിലെ പിളര്‍പ്പ് അതിജീവിക്കാന്‍ വേണ്ട മാര്‍ഗങ്ങളെക്കുറിച്ച് മെയ് ആറ് വെള്ളിയാഴ്ച ചേരുന്ന കെപിസിസി നിര്‍വാഹകസമിതി യോഗം ചര്‍ച്ച ചെയ്യും. കരുണാകകരന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചത് പാര്‍ട്ടി സംസ്ഥാനാഘടത്തിന് എത്രത്തോളം ദോഷം ചെയ്യുമെന്ന കാര്യം യോഗത്തില്‍ വിശദമായി ചര്‍ച്ചക്കു വന്നേക്കും.
മെയ് അഞ്ചിനു നടന്ന കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗത്തില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ സമിതി വിശദമായി ചര്‍ച്ച ചെയ്യും.കൂത്തുപറമ്പ് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം, പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ എന്നിവയെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.
പരസ്യമായി ഗ്രൂപ്പ് യോഗങ്ങള്‍ വിളിക്കരുതെന്ന് കഴിഞ്ഞ ദിവസം നടന്ന കെപിസിസി യോഗത്തില്‍ നിര്‍ദേശമുയര്‍ന്നിട്ടുണ്ട്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ജില്ലാ, പൊതുതലങ്ങളില്‍ റാലികളും പൊതുയോഗങ്ങളും സംഘടിപ്പിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു.
അടുത്ത കാലത്ത് ഐ ഗ്രൂപ്പ് വിട്ടവര്‍ക്ക് അര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കിയില്ലെങ്കില്‍ അത് എന്‍സിഐക്കു നേട്ടമാകുമെന്നും കെപിസിസി യോഗം വിലയിരുത്തി. മെയ് ആറ് വെള്ളിയാഴ്ച നടക്കുന്ന കെപിസിസി നിര്‍വാഹകസമിതി യോഗത്തിലും ഇതെക്കുറിച്ച് ചര്‍ച്ച ചെയ്തേക്കും.












Click it and Unblock the Notifications