യുഡിഎഫ് ഇപ്പോഴും ശക്തം: കുഞ്ഞാലിക്കുട്ടി
കണ്ണൂര്‍: യുഡിഎഫ് മുന്‍പത്തെപ്പോലെ തന്നെ ഇപ്പോഴും ശക്തമാണെന്ന് ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. പ്രതിസന്ധികളില്‍ നിന്നു ലീഗ് നേടിയ ഊര്‍ജവും ആവേശവും യുഡിഎഫിന് ശക്തി പകരുമെന്നും അദ്ദേഹം പറഞ്ഞു. കക്ഷികള്‍ വിട്ടുപോയെന്ന കാരണം കൊണ്ട് യുഡിഎഫ് തകരില്ല. പാര്‍ട്ടിയിലുള്ളവര്‍ നന്നായി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്.
യുഡിഎഫില്‍ നിന്നും ലീഗ് വിട്ടുപോവില്ല. കരുണാകരന്റെ പാര്‍ട്ടിയെക്കുറിച്ചും മുന്നണി വിട്ടുപോയവരെക്കുറിച്ചും ഒന്നും പറയാറായിട്ടില്ല. ചെറിയ കാര്യങ്ങളുടെ പേരില്‍ വിവാദമുണ്ടാക്കാതെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തണം.
ഉമ്മന്‍ചാണ്ടി ഏകാധിപതിയെ പോലെ പെരുമാറുന്നതായി ലീഗിനു തോന്നിയിട്ടില്ല. ചാണ്ടി ജനങ്ങളുമായി കൂടുതല്‍ ഇടപടുകയും കഠിനാധ്വാനം നടത്തുകയും വേണം.
ആന്റണി നന്നായി ഭരിച്ചിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.












Click it and Unblock the Notifications