തന്റെ നേതാവ് കരുണാകരന്‍ തന്നെ: ശക്തന്‍
ചങ്ങനാശേരി: തന്റെ നേതാവ് കെ.കരുണാകരന്‍ തന്നെയാണ് മന്ത്രി ശക്തന്‍. സോണിയാഗാന്ധി നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് താനെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ കരുണാകരന്‍ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. അതുകൊണ്ട് ഇക്കാര്യത്തില്‍ ഇപ്പോള്‍ താന്‍ അഭിപ്രായം പറയുന്നില്ല. ഘടകകക്ഷികള്‍ വിട്ടുപോകുന്നത് യുഡിഎഫിനെ ബാധിക്കില്ല.
മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ള നിര്‍ത്തലാക്കിയ കെഎസ്ആര്‍ടിസി സര്‍വീസുകളും ഡിപ്പോകളും തുടങ്ങുന്ന തിരക്കിലാണ് താനെന്നും ശക്തന്‍ പറഞ്ഞു.
ഐ ഗ്രൂപ്പില്‍ പെട്ട ശക്തന്‍ മന്ത്രിസ്ഥാനം രാജി വക്കുമോയെന്നതിനെച്ചൊല്ലിയുള്ള ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
മന്ത്രി ശക്തന്‍ സോണിയാഗാന്ധിയുടെ കോണ്‍ഗ്രസിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസ്താവിച്ചിരുന്നു.












Click it and Unblock the Notifications