വസ്ത്രധാരണനിയമം ഗുരുവായൂര്‍ ദേവസ്വം പുനപരിശോധിക്കും
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ വസ്ത്രധാരണമാറ്റം വിവാദമായ സാഹചര്യത്തില്‍ ഇതെക്കുറിച്ച് അടുത്ത ഭരണസമിതി യോഗം പുനപരിശോധിക്കുമെന്ന് ഭരണസമിതിയംഗം ത്രിവിക്രമന്‍ നായര്‍ പറഞ്ഞു.
ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററുടെ മുന്‍കാല റിപ്പോര്‍ട്ട് വിശദമായ ചര്‍ച്ചകള്‍ കൂടാതെ ദേവസ്വം ഭരണസമിതി പരിഗണിക്കുകയാണുണ്ടായത്. ഭക്തര്‍ക്ക് ഒട്ടേറെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ക്ക് ഇടവരുത്തുമെന്ന് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പുനപരിശോധിക്കാന്‍ തീരുമാനിച്ചത്. ഇനിമുതല്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ വിവാദങ്ങളുണ്ടാകാതിരക്കാന്‍ പരമാവധി ശ്രദ്ധിക്കുമെന്നും ത്രിവിക്രമന്‍ നായര്‍ വ്യക്തമാക്കി.
ജൂണ്‍ ഒന്നു മുതല്‍ ക്ഷേത്രത്തില്‍ കടക്കുന്നവര്‍ ഷര്‍ട്ട് കയ്യില്‍ പോലും തൂക്കിയിടാന്‍ പാടില്ലെന്ന് ദേവസ്വം ഉത്തരവിറക്കിയിരുന്നു. ഈ തീരുമാനത്തിനെതിരെ വ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു.












Click it and Unblock the Notifications