എസ്എസ്എല്‍സി: പ്രതികള്‍ അറസ്റിലെന്ന് ക്രൈംബ്രാഞ്ച്
കൊച്ചി: എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ന്ന കേസിന്റെ അന്വേഷണം മറ്റേതെങ്കിലും അന്വേഷണ ഏജന്‍സിയെ ഏല്‍പ്പിച്ചാല്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ രക്ഷപ്പെടാനിടയുണ്ടെന്നും അതുകൊണ്ട് അന്വേഷണം കൈമാറരുതെന്നും ക്രൈംബ്രാഞ്ച് ഐ.ജി. മഹേഷ്കുമാര്‍ സിംഗ്ള ഹൈക്കോടതിയെ അറിയിച്ചു. മിക്കവാറും പ്രതികളെ അറസ്റു ചെയ്ത സാഹചര്യത്തില്‍ മറ്റ് അന്വേഷണം ആവശ്യമില്ലെന്നും ഐജി കോടതിയില്‍ ബോധിപ്പിച്ചു.
കേസ് സി.ബി.ഐ.യ്ക്ക് കൈമാറണം എന്നാവശ്യപ്പെട്ട് കൊച്ചിയിലെ വിഷ്ണുപ്രസാദ് സമര്‍പ്പിച്ച ഹര്‍ജി കോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോഴാണ് അന്വേഷണ വിവരങ്ങള്‍ ഐ.ജി. കോടതിയെ അറിയിച്ചത്. അന്വേഷണത്തിന്റെ പുരോഗതി അറിയിക്കാന്‍ കോടതി നേരത്തെ ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടിരുന്നു.
എസ്എസ്എല്‍സി പേപ്പര്‍ ചോര്‍ന്ന സംഭവത്തെക്കുറിച്ച് കേരളത്തിനു പുറത്തുള്ള ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പ്രതിപക്ഷമടക്കമുള്ള നിരവധി പേര്‍ ആവശ്യമുന്നയിക്കുന്നുണ്ട്.












Click it and Unblock the Notifications