കോണ്‍ഗ്രസ് വിട്ടവരെല്ലാം തിരിച്ചെത്തും: തെന്നല
തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ടുപോയവരെല്ലാം കോണ്‍ഗ്രസിലേക്കു തന്നെ തിരിച്ചുവരുമെന്ന് കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വ്യക്തികളോടോ വിഭാഗങ്ങളോടോ അല്ല കോണ്‍ഗ്രസ് പാര്‍ട്ടിയോടാണ് ആഭിമുഖ്യമെന്നും തെന്നല പറഞ്ഞു. തിരുവനന്തപുരം ഡിസിസി പ്രസിഡന്റായി എന്‍.മോഹന്‍കുമാര്‍ സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി വിട്ടവരെല്ലാം പാര്‍ട്ടിയിലേക്കു തന്നെ തിരിച്ചെത്തുമെന്നത് മുന്‍കാല ചരിത്രമാണ്. ബഹുഭൂരിപക്ഷം ജനങ്ങളും ഇപ്പോഴും ഔദ്യോഗികവിഭാഗത്തോടൊപ്പമാണ്. താനിതു വെറുതെ പറയുന്നതല്ലെന്നും കെപിസിസി അംഗങ്ങള്‍, ഡിസിസി നേതാക്കള്‍ തുടങ്ങിയ എല്ലാ വിഭാഗം പ്രവര്‍ത്തകരുടെയും കാര്യം ഉള്‍പ്പെടുത്തിയാണ് ബഹുഭൂരിപക്ഷവും കോണ്‍ഗ്രസിനൊപ്പമാണെന്നു പറയുന്നതെന്നും തെന്നല പറഞ്ഞു.
ഡിസിസി ഓഫീസിന്റെ താക്കോലും മറ്റു രേഖകളും മോഹന്‍കുമാറിന് കൈമാറിയതിന് ഇപ്പോള്‍ എന്‍സിഐഅംഗവും മുന്‍ ഡിസിസി പ്രസിഡന്റുമായ പീതാംബരക്കുറുപ്പിന് തെന്നല നന്ദി പറഞ്ഞു.












Click it and Unblock the Notifications