100 പഞ്ചായത്തുപോലും യുഡിഎഫിനു ലഭിക്കില്ല: ജേക്കബ്ബ്
കാസര്‍ഗോഡ്: വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 100 സീറ്റുകള്‍ പോലും ലഭിക്കില്ലെന്ന് കേരളാകോണ്‍ഗ്രസ് ജെ നേതാവ് ടി.എം ജേക്കബ്ബ്. മലപ്പുറമുള്‍പ്പെടെയുളള ജില്ലാപഞ്ചായത്തുകള്‍ യുഡിഎഫിനു നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കേരളയൂത്ത് ഫ്രണ്ടി ജെയുടെ ജനമോചന യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുന്നണിയെ യോജിപ്പിച്ചു തൊണ്ടുപോവുകയെന്ന ആശയം നശിപ്പിച്ച ഉമ്മന്‍ചാണ്ടിയുടെ തോണിയില്‍ തുഴയുന്ന പലരും മറ്റു ദിശകളിലേക്കാണ് നീങ്ങുന്നത്. മന്ത്രിമാരുള്‍പ്പെടെയുള്ള പലരും അടുത്ത നിയമസഭയില്‍ സന്ദര്‍ശകഗ്യാലറിയിലിരിക്കേണ്ടി വരും.11ന് നടക്കുന്ന യുഡിഎഫ് യോഗം ഉമ്മന്‍ചാണ്ടിയോടു കൂറുള്ളവരുടെ യോഗമാണ്. കോണ്‍ഗ്രസിന്റെ നന്മയാഗ്രഹിക്കുന്ന എ.കെ ആന്റണിയെപ്പോലും പുറത്തുനിര്‍ത്തിയുള്ള ചാണ്ടിയുടെ ജനദ്രോഹഭരണത്തിനെതിരെ ശക്തമായ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കും.
എം.വി രാഘവനേയും കെ.ആര്‍ ഗൗരിയമ്മയേയും ഇനി കണക്കിലെടുക്കില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ മകന്റെ ഗതി തന്നെയായിരിക്കും മാണിക്കും വരികയെന്നും ജേക്കബ്ബ് പറഞ്ഞു.












Click it and Unblock the Notifications