ബ്രിട്ടനില്‍ ടോണി ബ്ലെയര്‍ വീണ്ടും അധികാരത്തിലേക്ക്
ലണ്ടന്‍: ബ്രിട്ടനില്‍ ടോണി ബ്ലെയര്‍ വീണ്ടും അധികാരത്തിലേക്ക്. മെയ് അഞ്ച് വ്യാഴാഴ്ച ഇവിരെ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് നേരിയ ഭൂരിപക്ഷം ലഭിച്ചു. ടോണി ബ്ലയര്‍ നയിക്കുന്ന ലേബര്‍ പാര്‍ട്ടിക്ക് ലഭിക്കുന്ന തുടര്‍ച്ചയായ മൂന്നാമത് വിജ-യമാണിത്. ബ്രിട്ടന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പാര്‍ട്ടിക്ക് തുടര്‍ച്ചയായി മൂന്നാമതും ഭരണത്തിലേറുന്നത്.
ബ്രിട്ടീഷ് സഭയില്‍ 646 സീറ്റുകളാണ് ആകെയുള്ളത്. ഇവയില്‍ ഫലം പ്രഖ്യാപിച്ച 536 സീറ്റുകളില്‍ ലേബര്‍ പാര്‍ട്ടിക്ക് കേവലഭൂരിപക്ഷത്തിനു വേണ്ട 324 സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്. കണ്‍സര്‍ വേറ്റീവ് പാര്‍ട്ടിക്ക് 151 സീറ്റും ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 49 സീറ്റുകളും ലഭിച്ചിട്ടുണ്ട്.
ഭരിക്കാനുള്ള കേവല ഭൂരിപക്ഷം 324 സീറ്റുകളാണ്. 2001 ല്‍ നടന്ന ടെരഞ്ഞെടുപ്പില്‍ 167 സീറ്റുകളുടെ ഭൂരിപക്ഷമാണ് ടോണി ബ്ലയറുടെ ലേബര്‍ പാര്‍ട്ടിക്കുണ്ടായിരുന്നത്. ഇറാഖ് യുദ്ധത്തിനനുകൂലമായ നിലപാടെടുത്തതിനെ തുടര്‍ന്നാണ് ബ്ലെയറുടെ ഭൂരിപക്ഷം കുറഞ്ഞത്.
ലേബര്‍ പാര്‍ട്ടിക്കുണ്ടാകുന്ന വിജയം ടോണി ബ്ലെയറിന് പിറന്നാള്‍ സമ്മാനമാകും. മെയ് ആറിനാണ് അദ്ദേഹത്തിന്റെ 52-ാം പിറന്നാള്‍.












Click it and Unblock the Notifications