പരസ്യമായ അന്വേഷണം നേരിടാന്‍ തയ്യാര്‍:ജസ്വന്ത് സിംഗ്
ദില്ലി: ഇന്ത്യ തിളങ്ങുന്നു എന്ന പ്രചരണ പരിപാടിക്കായി ബിജെപി വഴിവിട്ടു തുക ചെലവാക്കി എന്ന സിഎജി റിപ്പോര്‍ട്ട് ശരിയല്ലെന്ന് മുന്‍കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ജസ്വന്ത് സിംഗ്.
സിഎജിയുടെവിമര്‍ശനത്തിന് വിധേയമായ ഇന്ത്യ തിളങ്ങുന്നു, സെന്റൂര്‍ ഹോട്ടല്‍ ഇടപാട് ഇന്ത്യ തുടങ്ങിയവയെ കുറിച്ച് ഏത് തരത്തിലുള്ള അന്വേഷണവും നേരിടാന്‍ തന്റെ ബിജെപി തയ്യാറാണെന്നും ജസ്വന്ത് സിംഗ് അറിയിച്ചു.
കണക്കുകള്‍ പരിശോധിച്ച് ക്രമക്കേട്ചൂണ്ടിക്കാണിക്കുകയാണ് സിഎജിയുടെ ചുമതല. വിധി പ്രഖ്യാപിക്കലല.്ല മുന്‍മന്ത്രി അരുണ്‍ ഷൂരി പറഞ്ഞതു പോലെ ക്രമക്കേടുകളെക്കുറിച്ച് ഏതെങ്കിലും ഏജന്‍സിയെക്കൊണ്ട് നടത്തുന്ന പരസ്യമായ ഏതന്വേഷണവും നേരിടാന്‍ എന്‍ഡിഎ തയ്യാറാണ്.
ഇന്ത്യ തിളങ്ങുന്നു എന്ന പരിപാടിക്കു വേണ്ടി ഫണ്ട് വകമാറ്റി ചെലവഴിച്ചുവെന്നും 63.23 കോടി രൂപയുടെ അനാവശ്യചെലവുണ്ടാക്കിയെന്നുമുള്ള റിപ്പോര്‍ട്ട് തെറ്റാണ്.പാര്‍ലമെന്റ് അനുവദിച്ച 100 കോടിയില്‍ നിന്നാണ് പരിപാടിക്കു വേണ്ടി പണം ചെലവാക്കിയതെന്നും ജസ്വന്ത് സിംഗ് പറഞ്ഞു.












Click it and Unblock the Notifications